കടന്നു കൂടി എസ്ബിടി

- Advertisement -

തുമ്പ: തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന മത്സരത്തില്‍ എസ്ബിടിയ്ക്ക് എറണാകുളം സിസിയ്ക്കെതിരെ 3 വിക്കറ്റ് വിജയം. ടോസ് നേടിയ എസ്ബിടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ എറണാകുളം സിസിയ്ക്ക് മികച്ച സ്കോര്‍ കണ്ടെത്താനായില്ല. 26 റണ്‍സ് നേടി സബിന്‍ എസ് കാര്‍ണവര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ബേസില്‍ മാത്യു 25 റണ്‍സ് നേടി. 28 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് എറണാകുളം സിസി നേടിയത്.

എസ്ബിടിയ്ക്ക് വേണ്ടി കെ ചന്ദ്രശേഖര, സിവി വിനോദ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റും രാകേഷ്, ഷാഹിദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

4 വിക്കറ്റ് നഷ്ടത്തിലാണ് എസ്ബിടി ലക്ഷ്യം മറികടന്നത്. റൈഫി വിന്‍സെന്റ് ഗോമസ്(31), നിഖില്‍ സുരേന്ദ്രന്‍(31) എന്നിവര്‍ക്ക് പുറമേ വിഎ ജഗദീഷും(22) ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. 115/3 എന്ന നിലയില്‍ 125/6 എന്ന നിലയിലേക്ക് എസ്ബിടി കൂപ്പുകുത്തുകയായിരുന്നു. സിവി വിനോദ് കുമാര്‍ നേടിയ വിലയേറിയ 14 റണ്ണുകളാണ് വിജയത്തിനടുത്തേക്ക് എസ്ബിടിയെ എത്തിച്ചത്. 25ാം ഓവറില്‍ ലക്ഷ്യം മറികടക്കുമ്പോള്‍ ഒരു റണ്‍ എടുത്ത എസ് രാമകൃഷ്ണന്‍ റണ്ണൊന്നുമെടുക്കാതെ ചന്ദ്രശേഖര എന്നിവരായിരുന്നു ക്രീസില്‍

എറണാകുളം സിസിയ്ക്ക് വേണ്ടി ബേസില്‍ മാത്യു 3 വിക്കറ്റും, സി രമേഷ്, സബിന്‍ കാര്‍ണവര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Advertisement