
22ാമത് സെലസ്റ്റിയല്‍ ട്രോഫി ജേതാക്കളായി എസ്ബിടി. ഇന്ന് തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ 55 റണ്‍സിനു പരാജയപ്പെടുത്തിയാണ് എസ്ബിടി സെലസ്റ്റിയല്‍ ട്രോഫി സ്വന്തമാക്കിയത്. ടോസ് നേടിയ എസ്ബിടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പി രാഹുല്‍(66), റൈഫി വിന്‍സെന്റ് ഗോമസ്(35) എന്നിവരുടെയും വാലറ്റത്തില്‍ ചന്ദ്രശേഖര നേടിയ വിലപ്പെട്ട 21 റണ്‍സിന്റെയും പിന്‍ബലത്തില്‍ എസ്ബിടി 188 റണ്‍സ് നേടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 112/8 എന്ന നിലയിലായിരുന്ന എസ്ബിടിയുടെ തുണയ്ക്കെത്തിയത് 9ാം വിക്കറ്റില്‍ രാഹുല്‍-ചന്ദ്രശേഖര കൂട്ടുകെട്ട് നേടിയ 74 റണ്‍സ് കൂട്ടുകെട്ടാണ്. 38.3 ഓവറില്‍ 188 റണ്‍സിനു എസ്ബിടി ഓള്‍ഔട്ട് ആയപ്പോള്‍ പത്താം വിക്കറ്റായാണ് രാഹുല്‍ വീണത്.
ഫനൂസ് മാസ്റ്റേഴ്സിനു വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആസിഫ്, അനന്തകൃഷ്ണന്, മിഥുന്, വൈശാഖ് ചന്ദ്രന്, അക്വിബ് ഫൈസല്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മാസ്റ്റേഴ്സ് 35.5 ഓവറില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടിയ കെഎം ആസിഫ് ആണ് ടോപ് സ്കോറര്‍. എസ്ബിടിയ്ക്ക് വേണ്ടി അബ്ദുള്‍ സഫര്‍, വിനൂപ് എന്നിവര്‍ മൂന്ന് വിക്കറ്റും നിധീഷ്, അഭിഷേക് മോഹന്‍, രാകേഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
എസ്ബിടി ടീം വിജയികളുടെ ട്രോഫിയുമായി

റണ്ണേഴ്സ് അപ്പായ – മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്[/caption]
ഫോട്ടോ/വീഡിയോ ക്രെഡിറ്റ്സ് : മുരുഗന് ക്രിക്കറ്റ് ക്ലബ്ബ്