റോജിത്തിന്റെ മികവിൽ ആത്രേയയ്ക്ക് 4 വിക്കറ്റ് വിജയം, പരാജയപ്പെടുത്തിയത് സ്വാന്റൺസിനെ

സ്വാന്റൺസിനെതിരെ മികച്ച വിജയവുമായി ആത്രേയ സിസി. ഇന്ന് സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിന്റെ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. അഫ്രാദ് 37 റൺസ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 24 റൺസ് നേടി. ആത്രേയ്ക്ക് വേണ്ടി രാകേഷ് കെജെ 3 വിക്കറ്റും ആദിത്യ കൃഷ്ണന്‍ രണ്ട് വിക്കറ്റുമാണ് നേടിയത്.

Rojith

6 വിക്കറ്റ് നഷ്ടത്തിൽ 21.3 ഓവറിൽ ആത്രേയ 141 റൺസ് നേടി വിജയം കരസ്ഥമാക്കിയപ്പോള്‍ 24 പന്തിൽ 52 റൺസിന്റെ മികവുറ്റ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത റോജിത്ത് ആണ് കളിയിലെ താരം. ജോഫിന്‍ ജോസ്(34), ശ്രീരാജ്(20), രാകേഷ് കെജെ(18*) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

സ്വാന്റൺസിന് വേണ്ടി വിഷ്ണു പികെ 4 വിക്കറ്റ് നേടിയപ്പോള്‍ ആസിഫ് സലാം രണ്ട് വിക്കറ്റും നേടി.