ഓള്‍റൗണ്ട് പ്രകടനവുമായി രോജിത്ത്, അത്രേയ ഉല്‍ഭവ് സിസി സെമിയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെലസ്റ്റിയല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് അത്രേയ ഉല്‍ഭവ്. ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തില്‍ വയനാട് ഡിസിഎയ്ക്കെതിരെ തകര്‍പ്പന്‍ ജയമാണ് അത്രേയയുടെ സെമി പ്രവേശനം സാധ്യമാക്കിയത്. രോജിത്തിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്റെ വിജയം സാധ്യമാക്കിയത്. ബൗളിംഗില്‍ മൂന്ന് വിക്കറ്റ് നേടിയ റോജിത്ത് 18 പന്തില്‍ നിന്ന് പുറത്താകാതെ 40 റണ്‍സുമായി ടീമിനെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ജോഫിന്‍ ജോസിന്റെ(17) വിക്കറ്റാണ് അത്രേയയ്ക്ക് നഷ്ടമായത്. ശ്രീരാജ് 28 റണ്‍സുമായി പുറത്താകാതെ റോജിത്തിന് മികച്ച പിന്തുണ നല്‍കി. 9.3 ഓവറില്‍ 90 റണ്‍സ് നേടിയാണ് അത്രേയയുടെ 9 വിക്കറ്റ് വിജയം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വയനാട് ഡിസിഎ 20.5 ഓവറില്‍ 80 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 39 റണ്‍സ് നേടിയ എംഎസ് സച്ചിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. രോജിത്തിന് പുറമെ അസ്ലം, നിബുന്‍ എന്നിവര്‍ അത്രേയയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.