7 വിക്കറ്റ് വിജയം കരസ്ഥമാക്കി രഞ്ജി ക്രിക്കറ്റ് ക്ലബ്ബ്

- Advertisement -

തൃശ്ശൂര്‍ സുദര്‍മ്മ അപെക്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ 7 വിക്കറ്റ് വിജയം കരസ്ഥമാക്കി തിരുവനന്തപുരം രഞ്ജി ക്രിക്കറ്റ് ക്ലബ്ബ്. ഇന്ന് സെന്റ്. സേവിയേഴ്സ് തുമ്പ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ടോസ് നേടിയ സുദര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. 27 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനെ സുദര്‍മ്മയ്ക്ക് സാധിച്ചുള്ളു. നായകന്‍ രാഹുല്‍ ശര്‍മ്മയുടെ അര്‍ദ്ധ ശതകമാണ് സുദര്‍മ്മയുടെ ഇന്നിംഗ്സിന്റെ പ്രധാന ആകര്‍ഷണം. രഞ്ജി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി പ്രസൂണ്‍ പ്രസാദ്, സഞ്ജയ് മോഹന്‍ എന്നിവര്‍ രണ്ട് വിക്കറ്റും അഭി ബിജു, വിശ്വേശ്വര്‍ സുരേഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

3 വിക്കറ്റ് നഷ്ടത്തില്‍ 25ാം ഓവറില്‍ രഞ്ജി സിസി വിജയലക്ഷ്യം മറികടന്നു. എകെ അര്‍ജ്ജുന്‍ അര്‍ദ്ധ ശതകത്തോടു (50*) കൂടി പുറത്താകാതെ നിന്നു. നീല്‍ സണ്ണിയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 73 റണ്‍സാണ് സഖ്യം നേടിയത്. നീല്‍ സണ്ണി 37 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അതുല്‍ജിത്ത്(22), ബിജു(18) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. പിപി പ്രണവ്, കിരണ്‍ സാഗര്‍, രാഹുല്‍ ശര്‍മ്മ എന്നിവര്‍ സുദര്‍മ്മയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement