Site icon Fanport

ബിനീഷിന് ആറ് വിക്കറ്റ്, സെലസ്റ്റിയൽ ട്രോഫിയിൽ പാക്കേഴ്സ് സിസിയ്ക്ക് 40 റൺസ് വിജയം

27ാമത് സെലസ്റ്റിയൽ ട്രോഫി ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കമായി. ആദ്യ ദിവസം കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോര്‍ഡ്സ് ഇലവന്‍ എസ്സിഎയെ പരാജയപ്പെടുത്തി പാക്കേഴ്സ് സിസി വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാക്കേഴ്സ് 29.4 ഓവറിൽ 189 റൺസ് നേടി പുറത്തായപ്പോള്‍ ലോര്‍ഡ്സ് ഇലവന്‍ 20 ഓവറിൽ 149 റൺസിന് പുറത്താകുകയായിരുന്നു. 40 റൺസിന്റെ വിജയം ആണ് പാക്കേഴ്സ് സ്വന്തമാക്കിയത്.

പാക്കേഴ്സിനായി അനന്തകൃഷ്ണന്‍ 40 പന്തിൽ 53 റൺസ് നേടിയപ്പോള്‍ എസ് അര്‍ജുന്‍ 20 റൺസും താഹ 21 റൺസും നേടി. ബൗളിംഗിൽ ഇര്‍ഷാദ് ലോര്‍ഡ്സ് ഇലവന് വേണ്ടി മൂന്നും മുഹമ്മദ് ആഷിക്, അരുൺ നാരായണന്‍ എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

Binish M Das

ബിനീഷ് എം ദാസിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ലോര്‍ഡ്സിന്റെ നടുവൊടിച്ചത്. താഹ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ മികച്ച വിജയം പാക്കേഴ്സിന് സ്വന്തമാക്കാനായി. 46 റൺസ് നേടിയ ജിതിന്‍ ജി കൃഷ്ണന്‍ ലോര്‍ഡ്സ് ഇലവന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷിഖ് അൽതാഫ് 25 റൺസും രാഹുല്‍ രാമചന്ദ്രന്‍ 22 റൺസും നേടി.

 

Exit mobile version