
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ 29 റണ്‍സിനു പരാജയപ്പെടുത്തി മുത്തൂറ്റ യമഹ മാസ്റ്റേഴ്സ് സെലസ്റ്റിയല്‍ ട്രോഫി സെമി ഫൈനലില്‍ പ്രവേശിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സ് 30 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. അര്‍ദ്ധ ശതകം നേടിയ അക്വിബ് ഫസല്‍(56), പ്രേംസാഗര്‍(32) എന്നിവരായിരുന്നു പ്രധാന സ്കോറര്‍മാര്‍.
തൃപ്പൂണിത്തുറ സിസിയ്ക്ക് വേണ്ടി സിഎസ് സൂരജ്, അഫ്രാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ശരത് ബാലചന്ദ്രന്, അനന്ദു സുനില്‍, അമീര്‍ സീഷന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിസിയ്ക്ക് 30 ഓവറില്‍ 151 റണ്‍സ് മാത്രമേ നേടാനായുള്ളു. അനന്ദു സുനില്‍ 40 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. 31 റണ്‍സ് നേടിയ അഖില്‍ വി നായര്‍, അഭിഷേക് സുരേന്ദ്രന്(29) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍.
75/1 എന്ന നിലയില്‍ നിന്ന് ടിസിസി 142/9 എന്ന നിലയിലേക്ക് തകരുകയായിരുന്നു.
മാസ്റ്റേഴ്സിനു വേണ്ടി കെസി അക്ഷയ്, പികെ മിഥുന് എന്നിവര്‍ മൂന്ന് വിക്കറ്റ് നേട്ടം കൈവരിച്ചു. നാഹ രണ്ട് വിക്കറ്റുകള്‍