മുരുഗന്‍ സിസി ബി ടീമിനു വിജയം

സെലസ്റ്റിയല്‍ ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുരുഗന്‍ സിസി ബി ടീമിനു വിജയം. ഡ്യൂക്സ് ക്രിക്കറ്റ് ക്ലബ് പത്തനംതിട്ടയെ 13 റണ്‍സിനാണ് മുരുഗന്‍ സിസി കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത എംസിസിയ്ക്ക് 164 റണ്‍സ് മാത്രമേ നേടാനായുള്ളു. ടീം 28 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 43 റണ്‍സുമായി വിശ്വാസ് കൃഷ്ണ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ശ്രീജിത്ത(22), വിനോദ് വിക്രമന്‍(22), രാഹുല്‍(24) എന്നിവരും നിര്‍ണ്ണായക റണ്‍സുകള്‍ നേടി. ഡ്യൂക്സിനു വേണ്ടി സജിത്ത് സലീം മൂന്നും ശ്യാം മോഹന്‍, നിധീഷ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

26.2 ഓവറില്‍ 151 റണ്‍സിനു ഡ്യൂക്സിനെ പുറത്താക്കിയാണ് എംസിസിയുടെ വിജയം. 57 റണ്‍സ് നേടി അല്‍ അമീന്‍ ഡ്യൂക്സിനു വേണ്ടി പൊരുതി നോക്കി. പ്രശോഭ് 30 റണ്‍സും സജിത്ത് സലീം 27 റണ്‍സും നേടിയെങ്കിലും ലക്ഷ്യം മറികടക്കാന്‍ ടീമിനായില്ല. മുരുഗന്‍ സിസിയ്ക്ക് വേണ്ടി ശ്രീജിത്ത് മൂന്നും വിഷ്ണു ദത്ത്, വിനോദ് വിക്രമന്‍, വിജിത് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി
Next article36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്