Muruganccb

101 റൺസിന് ടിസിഎ കായംകുളത്തെ എറിഞ്ഞിട്ടു, 111 റൺസ് വിജയവുമായി മുരുഗന്‍ സിസി ബി

സെലസ്റ്റിയൽ ട്രോഫിയിൽ കൂറ്റന്‍ വിജയവുമായി മുരുഗന്‍ സിസി ബി. ഇന്ന് ടിസിയു കായംകുളത്തിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുരുഗന്‍ സിസി 212 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ടിസിയുവിനെ 23.1 ഓവറിൽ 101 റൺസിന് എറിഞ്ഞിട്ട് 111 റൺസ് വിജയം മുരുഗന്‍ സിസി കരസ്ഥമാക്കി.

മുരുഗന്‍ സിസിയ്ക്കായി അനുവിന്ദ് 57 റൺസും വിശ്വാസ് ആര്‍ കൃഷ്ണ 55 റൺസും നേടി ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ ടിസിഎ ബൗളിംഗിൽ മൂന്ന് വിക്കറ്റ് നേടിയ അര്‍ജുന്‍ ആണ് മികവ് കാട്ടിയത്.

വിഷ്ണുദത്ത് മൂന്നും ശ്രീജിത്ത്, വിജയ് എസ് വിശ്വനാഥ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് മുരുഗന്‍ സിസിയുടെ വിജയം ഒരുക്കിയത്. ടിസിഎ ബാറ്റിംഗിൽ 36 റൺസ് നേടിയ ജയകൃഷ്ണന്‍ ആണ് ടോപ് സ്കോറര്‍. അനന്ദു 21 റൺസും അര്‍ഷാദ് 20 റൺസും നേടി.

Exit mobile version