മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, കൂറ്റന്‍ ജയവുമായി സ്വാന്റൺസ്

26ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തിൽ സ്വാന്റൺസ് ക്രിക്കറ്റ് ക്ലബിന് തകര്‍പ്പന്‍ ജയം. ഇന്ന് ടിസിഎ കായംകുളത്തിനെതിരെ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസിനെ 265/8 എന്ന സ്കോറിലേക്ക് എത്തിച്ചത് മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു.

Mdazharuddeen

56 പന്തിൽ 122 റൺസ് നേടിയ അസ്ഹറുദ്ദീന്‍ 9 ഫോറും 10 സിക്സും ആണ് നേടിയത്. പ്രതീഷ് പവന്‍(21), ഹരികൃഷ്ണന്‍ കെഎന്‍(26), അഫ്രദ്(20), ഹരികൃഷ്ണന്‍ ഡി(24) എന്നിവരുടെ സംഭാവനകള്‍ കൂടിയായപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് 30 ഓവറിൽ സ്വാന്റൺസ് നേടിയത്. ടിസിഎയ്ക്ക് വേണ്ടി ദേവ് ആദിത്യന്‍, ഹരികൃഷ്ണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സ്വാന്റൺസിന് വേണ്ടി കിരൺ വികെ നാല് വിക്കറ്റും ഹരികൃഷ്ണന്‍ ഡി മൂന്ന് വിക്കറ്റും നേടിയപ്പോള്‍ ടിസിഎ 29 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് നേടിയത്.  23 റൺസ് നേടിയ കൃഷ്ണദാസ് ആണ് ടിസിഎയുടെ ടോപ് സ്കോറര്‍.

Exit mobile version