Site icon Fanport

25 റൺസ് ജയം നേടി മാസ്റ്റേഴ്സ് സിസി സെമിയിലേക്ക്

രഞ്ജി സിസിയ്ക്കെതിരെ 25 റൺസ് വിജയം നേടി മാസ്റ്റേഴ്സ് സിസി. ഇന്ന് തുമ്പ് സെയിന്റ് സേവിയേഴ്സ് കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് സിസി 30 ഓവറിൽ 217/7 എന്ന സ്കോര്‍ നേടിയപ്പോള്‍ രഞ്ജി സിസിയ്ക്ക് 25 ഓവറിൽ 192/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

30 ഓവറിൽ 217 റൺസാണ് ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് സിസി നേടിയത്. 62 പന്തിൽ 81 റൺസ് നേടിയ ഭരത് സൂര്യയും അത്രയും തന്നെ പന്തിൽ 71 റൺസ് നേടിയ അനന്തകൃഷ്ണനുമാണ് മാസ്റ്റേഴ്സ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. രഞ്ജി സിസിയ്ക്കായി ജോൺസൺ മൂന്ന് വിക്കറ്റ് നേടി.

Bharathsoorya

ഗോകുൽ ഗോപിനാഥ് മൂന്ന് വിക്കറ്റും അബി ബിജു രണ്ട് വിക്കറ്റും മാസ്റ്റേഴ്സിനായി നേടിയപ്പോള്‍ നീൽ സണ്ണി 37 റൺസുമായി രഞ്ജി സിസിയുടെ ടോപ് സ്കോറര്‍ ആയി. അഭിഷേക് പ്രതാപ്(28), അതുൽജിത്ത് എം അനു(26), എകെ അര്‍ജ്ജുന്‍(30), അക്ഷയ് ശിവ(28) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകിയെങ്കിലും ആര്‍ക്കും വലിയ സ്കോറിലേക്ക് തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടുപോകുവാന്‍ സാധിക്കാതെ പോയത് രഞ്ജിയ്ക്ക് കാര്യങ്ങള്‍ പ്രയാസമാക്കി.

Exit mobile version