അഖിലിന്റെ അഞ്ച് വിക്കറ്റ് നേട്ടവും യോര്‍ക്ക്ഷയറിന് തുണയായില്ല, കിഡ്സ് സിസിയ്ക്ക് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇംപീരിയൽ യോര്‍ക്ക്ഷയറിനെ മറികടന്ന് 4 വിക്കറ്റ് വിജയവുമായി കിഡ്സ് സിസി. ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയറിന് 28 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടാനായത്.

ഓപ്പണര്‍മാരായ റൈഫി വിന്‍സന്റ് ഗോമസും അനസ് താഹയും പൂജ്യത്തിന് പുറത്തായി 36/6 എന്ന നിലയിലേക്ക് വീണ ടീമിനെ അജ്നാസ്(58), അഭിഷേക് ആര്‍ നായര്‍(34) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് 161 റൺസിലേക്ക് എത്തിച്ചത്. കിഡ്സിന് വേണ്ടി ഗോകുൽ രാജനും ബിജു നാരായണനും മൂന്ന് വീതം വിക്കറ്റും എബിന്‍ ജെ ലാൽ രണ്ട് വിക്കറ്റും നേടി.

Yorkshirecc

കെജി അഖിലിന്റെ ബൗളിംഗ് മികവിനെ മറികടന്നാണ് കിഡ്സ് ഇന്ന് വിജയം നേടിയത്. അഖിൽ 5 വിക്കറ്റ് നേടി കിഡ്സിന് പ്രശ്നം സൃഷ്ടിച്ചുവെങ്കിലും ലക്ഷ്യം 162 റൺസ് മാത്രമായത് ടീമിന് തുണയായി.

എപി ഉണ്ണികൃഷ്ണന്‍ പുറത്താകാതെ 53 റൺസുമായി വിജയ സമയത്ത് ക്രീസിൽ നിന്നപ്പോള്‍ വിഎസ് സൂര്യദേവ്(28), സിഎസ് അക്ഷയ്(26) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. 24 ഓവറിലാണ് 165 റൺസ് നേടി കിഡ്സ് വിജയം കരസ്ഥമാക്കിയത്.