കിഡ്സ് സിസിയ്ക്ക് നാല് വിക്കറ്റ് ജയം

- Advertisement -

ആഷസ് സിസിയ്ക്കെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി കിഡ്സ് ക്രിക്കറ്റ് ക്ലബ്ബ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആഷസിനു 122 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. പ്രജിന്‍(28), ഷംനാദ്(38) എന്നിവര്‍ക്ക് മാത്രമേ ആഷസ് നിരയില്‍ കുറച്ചെങ്കിലും റണ്‍സ് സ്കോര്‍ ചെയ്യാനായുള്ളു. ഒരു ഘട്ടത്തില്‍ 83/2 എന്ന നിലയിലായിരുന്ന ആഷസ് തകരുന്ന കാഴ്ചയാണ് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. 25ാം ഓവറില്‍ 122 റണ്‍സിനു ആഷസ് ക്രിക്കറ്റ് ക്ലബ്ബ് ഓള്‍ഔട്ട് ആവുകയായിരുന്നു. കിഡ്സിനു വേണ്ടി റെജിന്‍ രാജ്, വിഷ്ണു മഹേഷ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശ്രീജിത്ത്, ഫര്‍സാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

22.4 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് കിഡ്സ് ലക്ഷ്യം നേടിയത്. ബാറ്റ്സ്മാന്മാര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ വന്നപ്പോള്‍ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. ജീന്‍ വിജയ് (27) ആണ് ടോപ് സ്കോറര്‍. വിജയത്തിലേക്കെത്തുമ്പോള്‍ റെജിന്‍ രാജ് 20 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. അനൂപ്(2), അനന്തകൃഷ്ണന്‍(2), ജയേഷ്(1), വിവേക്(1) എന്നിവരായിരുന്നു ആഷസിന്റെ വിക്കറ്റ് വേട്ടക്കാര്‍.

Advertisement