Karamanarc

ആധികാരിക വിജയവുമായി കരമന റിക്രിയേഷന്‍ ക്ലബ്, ന്യു കിഡ്സ് ക്രിക്കറ്റ് അക്കാദമിയെ തകര്‍ത്തത് 7 വിക്കറ്റിന്

സെലസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയവുമായി കരമന റിക്രിയേഷന്‍ ക്ലബ് എ ടീം. ഇന്ന് നടന്ന മത്സരത്തിൽ ന്യു കിഡ്സ് സിഎ ചെങ്ങന്നൂരിനെ ആണ് കെആര്‍സി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂ കിഡ്സ് 27.3 ഓവറിൽ 134 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിലാണ് കരമന റിക്രിയേഷന്‍ ക്ലബ് മറികടന്നത്.

വിഗ്നേഷ് 52 റൺസും അക്ഷയ് പുറത്താകാതെ 51 റൺസും നേടിയാണ് വിജയികള്‍ക്കായി തിളങ്ങിയത്. 26 റൺസ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം വിഗ്നേഷ് – അക്ഷയ് കൂട്ടുകെട്ട് 98 റൺസ് നേടിയാണ് കരമന ആര്‍സിയെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ബൗളിംഗിൽ കരമന ആര്‍സിയ്ക്കായി വിഷ്ണു വിജയന്‍ നാലും അഭിനവ് കൃഷ്ണ പിബി ബോവസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്. ന്യു കിഡ്സിനായി 69 റൺസ് നേടിയ അഖിൽ ബാലകൃഷ്ണന്‍ മാത്രമാണ് ബാറ്റിംഗിൽ തിളങ്ങിയത്.

Exit mobile version