Jollyroverscc

ജോളി റോവേഴ്സിന് വിജയം, ഏരീസ് പട്ടൗഡിയെ പരാജയപ്പെടുത്തിയത് 55 റൺസിന്

സെലസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയം നേടി ജോളി റോവേഴ്സ് പെരുന്തൽമണ്ണ. ഇന്ന് നടന്ന മത്സരത്തിൽ ജോളി റോവേഴ്സ് ഏരീസ് പട്ടൗഡി സിസിയ്ക്കെതിരെ 55 റൺസിന്റെ വിജയം ആണ് നേടിയത്. ജോളി റോവേഴ്സ് ആദ്യം ബാറ്റ് ചെയ്ത് 26 ഓവറിൽ 192/3 എന്ന സ്കോര്‍ ആണ് നേടിയത്.

അനുജ് ജോടിന്‍ പുറത്താകാതെ 74 റൺസ് നേടിയപ്പോള്‍ അനന്ദ് കൃഷ്ണന്‍ 41 റൺസും റാബിന്‍ കൃഷ്ണ പുറത്താകാതെ 38 റൺസും നേടി. നിഖിൽ 20 റൺസ് നേടി.

വത്സൽ ഗോവിന്ദും രാഹുല്‍ ശര്‍മ്മയും മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടുകെട്ട് നേടി ഏരീസ് നിരയിൽ പ്രതീക്ഷ നൽകിയെങ്കിലും ഒരേ ഓവറിൽ ഇരുവരുടെയും വിക്കറ്റ് നഷ്ടമായത് ഏരീസിന് പട്ടൗഡിയ്ക്ക് തിരിച്ചടിയായി.

38 റൺസ് നേടിയ വത്സൽ റണ്ണൗട്ടായപ്പോള്‍ രണ്ട് പന്തുകള്‍ക്ക് ശേഷം രാഹുല്‍ ശര്‍മ്മയുടെ വിക്കറ്റ് ഷബിന്‍ പാഷ വീഴ്ത്തി. 41 റൺസാണ് രാഹുല്‍ നേടിയത്. പിന്നീട് കാര്യമായ ചെറുത്ത്നില്പ് നടത്താനാകാതെ 21.2 ഓവറിൽ ഏരീസ് പട്ടൗഡി സിസി 137 റൺസിന് പുറത്തായി.

ജോളി റോവേഴ്സിന് വേണ്ടി നിധീഷ് എംഡി 3 വിക്കറ്റും ഷബിന്‍ പാഷ, ശ്രീരാഗ്, ആദര്‍ശ് ബാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version