കെസിഎ അക്കാഡമി എറണാകുളത്തിനു തകര്‍പ്പന്‍ ജയം

- Advertisement -

ഫ്രണ്ട്സ് സിസി കണ്ണൂരിനെ 110 റണ്‍സിനു തകര്‍ത്ത് കെസിഎ അക്കാഡമി എറണാകുളത്തിനു മിന്നും ജയം. 22ാമത് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് കെസിഎ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ടോസ് നേടി കെസിഎ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയ കെസിഎയ്ക്ക് വേണ്ടി ആനന്ദ് കൃഷ്ണന്‍(66), സല്‍മാന്‍ നിസാര്‍(64*), പിജി ഗിരീഷ്(42*) എന്നിവരായിരുന്നു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഗിരീഷ് 19 പന്തില്‍ 3 സിക്സറുകളും 3 ബൗണ്ടറികളുടെയും സഹായത്തോടെയാണ് 42 റണ്‍സ് സ്കോര്‍ ചെയ്തത്.
ശിഖില്‍, സജിത്, സുഹൈല്‍ മുഹമ്മദ് എന്നിവരാണ് ഫ്രണ്ട്സിന്റെ വിക്കറ്റ് വേട്ടക്കാര്‍.

മറുപടി ബാറ്റിംഗില്‍ ഫ്രണ്ട്സ് സിസി 96 റണ്‍സിനു ഓള്‍ഔട്ട് ആയി. രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഫ്രണ്ട്സിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 22 റണ്‍സ് നേടിയ സിപി സജിത് ആണ് ടോപ് സ്കോറര്‍.

ഷിനാസ് ഹാഷിം, അഖില്‍ അനില്‍, അജിത് ജേക്കബ്, ഉണ്ണിമോന്‍ സാബു എന്നിവര്‍ കെസിഎയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സഫ്വാനും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

Advertisement