മികവാര്‍ന്ന ജയവുമായി ഗ്ലോബ്സ്റ്റാര്‍ ആലുവ

ഷെന്‍സ് സിസി തിരുവനന്തപുരത്തിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഗ്ലോബ്സ്റ്റാര്‍ ആലുവ. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഷൈന്‍സ് സിസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സിദ്ധാര്‍ത്ഥും, വിഷ്ണുവും 27 റണ്‍സുമായി ഷൈന്‍സിന്റെ ടോപ് സ്കോറര്‍മാരായപ്പോള്‍ അനന്തു(22), സച്ചിന്‍(16), ശരത് ചന്ദ്ര പ്രസാദ്(16) എന്നിവരും ടീം സ്കോര്‍ 159 ല്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. 26 ഓവറില്‍ ഷൈന്‍സ് സിസി ഓള്‍ഔട്ട് ആവുകയായിരുന്നു. ഗ്ലോബ്സ്റ്റാറിനു വേണ്ടി 4 വിക്കറ്റ് നേടി റിസ്വാന്‍ മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. വിഷ്ണു അജിത്ത്, വൈശാഖ് വേണു, അജിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

160 റണ്‍സ് ലക്ഷ്യം 23.4 ഓവറിലാണ് ഗ്ലോബ്സ്റ്റാര്‍ മറികടന്നത്. തരുണ്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആനന്ദ്(42), റിസ്വാന്‍(37*) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ഷൈന്‍സിനു വേണ്ടി ആനന്തു രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial