Tripunithuraccb

ഓള്‍റൗണ്ട് പ്രകടനവുമായി ഇഷാന്‍, ജയം തുടര്‍ന്ന് തൃപ്പൂണിത്തുറ സിസി ബി ടീം

സെലെസ്റ്റിയൽ ട്രോഫിയിൽ വിജയം തുടര്‍ന്ന് തൃപ്പൂണിത്തുറ സിസി ബി ടീം. ഇന്ന് കരമന റിക്രിയേഷന്‍ ക്ലബിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച തൃപ്പൂണിത്തുറ സിസി 27 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കെആര്‍സിയെ 137 റൺസിന് എറിഞ്ഞിട്ട് 66 റൺസിന്റെ വിജയം ആണ് ടീം നേടിയത്.

തൃപ്പൂണിത്തുറ സിസി ബി ടീമിനായി റോഷന്‍ എന്‍ നായര്‍ 75 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 65 റൺസ് നേടി ഇഷാന്‍ കുനാലും മികച്ച പ്രകടനം പുറത്തെടുത്തു. ബൗളിംഗില്‍ 4 വിക്കറ്റുമായി ഇഷാന്‍ തിളങ്ങിയപ്പോള്‍ താരം പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. 50 റൺസ് നേടിയ അമീഷ് ആണ് കരമന റിക്രിയേഷന്‍ ക്ലബിന്റെ ടോപ് സ്കോറര്‍. തൃപ്പൂണിത്തുറയുടെ ഇആര്‍ രഞ്ജിത്ത് മൂന്ന് വിക്കറ്റ് നേടി.

Exit mobile version