Muruganccb

സെലസ്റ്റിയൽ ട്രോഫിയിൽ ഇനി ചാമ്പ്യന്‍സ് റൗണ്ട്

മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 27ാമത് സെലസ്റ്റിയൽ ട്രോഫിയുടെ ഒന്നാം ഘട്ട മത്സരങ്ങള്‍ അവസാനിച്ചു. 28 ടീമുകള്‍ മാറ്റുരച്ച ആദ്യ ഘട്ടത്തിൽ നിന്ന് ചാമ്പ്യന്‍സ് റൗണ്ടിലേക്ക് നാല് ടീമുകളാണ് യോഗ്യത നേടിയത്.

കിഡ്സ് സിസി തിരുവനന്തപുരം, ഏരീസ് പട്ടൗഡി പുനലൂര്‍, മുരുഗന്‍ സിസി ബി ടീം, റോവേഴ്സ് സിസി തിരുവനന്തപുരം എന്നിവരാണ് ചാമ്പ്യന്‍‍സ് റൗണ്ടിലേക്ക് യോഗ്യത നേടിയത്.

ചാമ്പ്യന്‍സ് റൗണ്ടിൽ 12 ടീമുകളാണ് ഈ നാല് ടീമുകള്‍ക്ക് പുറമെയുള്ളത്. ഏജീസ്, സ്വാന്റൺസ് സിസി, കോഴിക്കോട് ഡിസിഎ,  ഇസിസി എറണാകുളം, ആലപ്പി സിസി, പ്രതിഭ സിസി കൊട്ടാരക്കര, തൃപ്പൂണിത്തുറ സിസി, അത്രേയ സിസി തൃശ്ശൂര്‍, ബികെ-55 തലശ്ശേരി, മാസ്റ്റേഴ്സ് സിസി തിരുവനന്തപുരം, ജോളി റോവേഴ്സ് പെരിന്തൽമണ്ണ, മുതൂറ്റ് മൈക്രോഫിന്‍ സിസി എന്നിവരാണ് ചാമ്പ്യന്‍സ് റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയ ടീമുകള്‍.

ചാമ്പ്യന്‍സ് റൗണ്ട് മത്സരങ്ങള്‍ നാളെ ആരംഭിയ്ക്കും.

Exit mobile version