ബോയ്സ് സിസിയ്ക്ക് രണ്ടാം ജയം, ശതകം നേടി അഭിലാഷ്

പത്തനംതിട്ട ന്യൂ സിസിയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബോയ്സ് സിസി. സെലസ്റ്റിയല്‍ ട്രോഫിയിലെ തങ്ങളുടെ രണ്ടാം ജയമാണ് ഇന്ന് ബോയ്സ് ക്രിക്കറ്റ് ക്ലബ്ബ് നേടിയത്. തിരുവനന്തപുരത്തെ കെസിഎ സ്റ്റേഡിയം മംഗലപുരത്ത് നടന്ന മത്സരത്തില്‍ പത്തനംതിട്ട ന്യൂ സിസി ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ധീരജ് പ്രേമും അഭിലാഷും ചേര്‍ന്ന് സ്ഫോടനാത്മകമായ തുടക്കമാണ് ടീമിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ 200 റണ്‍സ് തികച്ച കൂട്ടുകെട്ടില്‍ ധീരജ്(87) ആണ് ആദ്യം പുറത്തായത്. 80 പന്തില്‍ നിന്ന് 110 റണ്‍സ് നേടിയ അഭിലാഷിനെയും പുറത്താക്കി മഹാദേവന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 12 പന്തില്‍ നിന്ന് 31 റണ്‍സ് നേടി ബെര്‍ലിന്‍ തോമസ് തന്റെ ഫോം നിലനിര്‍ത്തിയപ്പോള്‍ 27 ഓവറില്‍ ബോയ്സ് സിസി 2 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പത്തനംതിട്ട ന്യൂ സിസി 25.2 ഓവറില്‍ 124 റണ്‍സിനു ഓള്‍ഔട്ട് ആയി. അല്‍ അമീന്‍(56), ശ്രീനാഥ് പ്രസന്നന്‍(24) എന്നിവര്‍ ഒഴികെ ഒരു ബാറ്റ്സ്മാനും രണ്ടക്കം കടക്കാന്‍ പിഎന്‍സിസി നിരയില്‍ സാധിച്ചില്ല. ബോയ്സ് ബൗളര്‍മാരില്‍ 3 വിക്കറ്റുമായി ജിഷ്ണു രണ്ട് വീതം വിക്കറ്റഅ നേടി ധീരജ് പ്രേം, അഖിലേഷ് എന്നിവര്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial