63 റണ്‍സിന്റെ വിജയവുമായി ബോയ്സ് സിസി

- Advertisement -

പാക്കേഴ്സ് സിസിയ്ക്കെതിരെ 63 റണ്‍സിന്റെ മികച്ച വിജയവുമായി ബോയ്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് സിസി 9 വിക്കറ്റ് നഷ്ടത്തില്‍ 26 ഓവറില്‍ നിന്ന് 167 റണ്‍സാണ് നേടിയത്. 37 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ അബ്ദുള്‍ നാസറും 41 റണ്‍സ് നേടിയ കണ്ണനുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. പാക്കേഴ്സിന് വേണ്ടി ആനന്ദ് ഉണ്ണി നാല് വിക്കറ്റ് നേടി.

ബൗളിംഗിലെ പോലെ ബാറ്റിംഗിലും ആനന്ദ് ഉണ്ണി 36 റണ്‍സുമായി പൊരുതിയെങ്കിലും ജയേഷ്(24) ഒഴികെ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ 18.1 ഓവറില്‍ 104 റണ്‍സില്‍ പാക്കേഴ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു. ബോയ്സ് സിസിയ്ക്ക് വേണ്ടി ആനന്ദ്, നിരഞ്ജന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ഗോകുല്‍ വിജു രണ്ട് വിക്കറ്റും നേടി.

അബ്ദുള്‍ നാസര്‍ ആണ് കളിയിലെ താരം.

Advertisement