
ഏജീസ് ഓഫീസിനെ 38 റണ്‍സിനു പരാജയപ്പെടുത്തി എസ്ബിടി സെലസ്റ്റിയല്‍ ട്രോഫി ഫൈനലിലേക്ക്. 141 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഏജീസിനെ എസ്ബിടി ബൗളര്‍മാരായ കെജെ രാകേഷ്, അഭിഷേക് മോഹന്‍, കെ ചന്ദ്രശേഖര എന്നിവര്‍ ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എസ്ബിടിയ്ക്ക് 29.3 ഓവറില്‍ 140 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. റൈഫി വിന്‍സെന്റ്(32), നിഖിലഷ് സുരേന്ദ്രന്(22) എന്നിവര്‍ മാത്രമാണ് എസ്ബിടി നിരയില്‍ മികച്ച് നിന്നത്. ഏജീസിനു വേണ്ടി സാലി വി സാംസണ് നാല് വിക്കറ്റ് നേടി. മനുകൃഷ്ണന്, കെആര്‍ ശ്രീജിത്ത് എന്നിവര്‍ രണ്ട് വിക്കറ്റും, അന്താഫ്, അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഏജീസിന്റെ തുടക്കവും മോശമായിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി എസ്ബിടി ഏജീസിനു മേല്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. 71/3 എന്ന നിലയില്‍ നിന്ന് 102 റണ്‍സ് എടുക്കുന്നതിനിടയില്‍ ഏജീസ് ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സ് നേടിയ സാലി വി സാംസണ് ആണ് ഏജീസിന്റെ ടോപ് സ്കോറര്‍. എസ്ബിടിയ്ക്ക് വേണ്ടി രാകേഷ് 5 വിക്കറ്റ് വീഴ്ത്തി. അഭിഷേക് മോഹന്‍ 3 വിക്കറ്റും, ചന്ദ്രശേഖര രണ്ട് വിക്കറ്റും നേടി.