ബ്ലൂ ജെറ്റ്സിനു 65 റണ്‍സ് വിജയം

- Advertisement -

ന്യൂ കിഡ്സ് ക്രിക്കറ്റ് ക്ലബ് ചെങ്ങന്നൂരിനെ 65 റണ്‍സിനു കീഴടക്കി ബ്ലൂ ജെറ്റ്സ് ക്രിക്കറ്റ് ക്ലബ്. ഇന്നലെ നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ബ്ലൂ ജെറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 26.2 ഓവറില്‍ 199 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. 60 പന്തില്‍ 78 റണ്‍സ് നേടിയ ഹരികൃഷ്ണന്റെ ബാറ്റിംഗ് മികവിലാണ് ബ്ലൂ ജെറ്റ്സ് കൂറ്റന്‍ സ്കോര്‍ നേടിയത്. അഖില്‍ എന്‍ അര്‍ജ്ജുന്‍(21), ശങ്കര രാജന്‍(20) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ന്യൂ കിഡ്സിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് മൂന്നും അനന്ദു, ശ്യാം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സാഹില്‍ 57 പന്തില്‍ നിന്ന് 7 സിക്സ് അടക്കം 78 റണ്‍സ് നേടിയെങ്കിലും ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാഡമിയ്ക്ക് 24.1 ഓവറില്‍ 134 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് സാഹില്‍ പുറത്തായത്. മറ്റു താരങ്ങളാരും തന്നെ റണ്‍സ് കണ്ടെത്താതെ വന്നത് ന്യൂ കിഡ്സിന്റെ ചേസിംഗിനെ ബാധിച്ചു. വിജയകുമാര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മനോജ്, ശ്രീജിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ബ്ലൂ ജെറ്റ്സ് ക്രിക്കറ്റ് ക്ലബ്ബിനായി തിളങ്ങി.

Advertisement