ടിസിഎ കായംകുളത്തിനെ 87 റണ്‍സിന് പുറത്താക്കി 112 റണ്‍സ് വിജയം കരസ്ഥമാക്കി അത്രേയ ഉല്‍ഭവ് സിസി, 5 വിക്കറ്റുമായി വിഷ്ണു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സെലസ്റ്റിയല്‍ ട്രോഫിയില്‍ മികച്ച വിജയവുമായി അത്രേയ ഉല്‍ഭവ് സിസി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ടിസിഎ കായംകുളത്തിനെയാണ് ഉല്‍ഭവ് സിസി 112 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 199 റണ്‍സാണ് 23 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അതേ സമയം ടിസിഎ 87 റണ്‍സിന് ഓള്‍ഔട്ട് ആയി.

47 പന്തില്‍ 8 ഫോറും 4 സിക്സും സഹിതം 87 റണ്‍സ് നേടിയ രോജിത്ത്, 59 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ ജോഫിന്‍ ജോസ് എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് 199 റണ്‍സിലേക്ക് അത്രേയ എത്തിയത്. 24 റണ്‍സ് നേടിയ ഓപ്പണര്‍ ആദിദേവിനെ നഷ്ടമായ ശേഷം ജോഫിന്‍-രോജിത്ത് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. ടിസിഎയ്ക്ക് വേണ്ടി രോഹിത് കുമാര്‍ രണ്ട് വിക്കറ്റ് നേടി.

ബൗളിംഗില്‍ അത്രേയയുടെ വിഷ്ണുവിന്റെ പ്രകടനമാണ് ടിസിഎയുടെ നടുവൊടിച്ചത്. 5 ഓവറില്‍ 13 റണ്‍സ് വിട്ട് നല്‍കിയ വിഷ്ണു 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 17.2 ഓവറില്‍ ടിസിഎ ഓള്‍ഔട്ട് ആകുകയായിരുന്നു. 30 റണ്‍സ് നേടി ഹെര്‍മിഷൈസും 25 റണ്‍സ് നേടി മുഹമ്മദ് അജ്മലും മാത്രമാണ് ടിസിഎ നിരയില്‍ തിളങ്ങിയത്.

ഒന്നാം വിക്കറ്റില്‍ അജ്മല്‍-ഹെര്‍മിഷൈസ് കൂട്ടുകെട്ട് 3.5 ഓവറില്‍ 50 റണ്‍സ് നേടി ടീമിന് മികച്ച തുടക്കം നല്‍കിയെങ്കിലും ആല്‍ബിന്‍ അജ്മലിനെ പുറത്താക്കി ടീമിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് വിഷ്ണുവിന്റെ ബൗളിംഗിന് മുന്നില്‍ ടിസിഎ പതറുകയായിരുന്നു.