അടിച്ച് തകര്‍ത്ത് അക്ഷയ്, തൃപ്പൂണിത്തുറ സിസിയെ തകര്‍ത്ത് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീം

89 പന്തില്‍ 113 റണ്‍സ്, മൂന്ന് സിക്സ് 14 ബൗണ്ടറി. ഇത്രയും അടങ്ങിയ ഒരു ശതകമാണ് ഇന്ന് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എംകെ അക്ഷയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സഞ്ജയ് രാജിനോടൊപ്പം(51) നേടിയ 149 റണ്‍സ് നല്‍കിയ അടിത്തറയില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ 30 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടുകയായിരുന്നു. ബൗളിംഗില്‍ തൃപ്പൂണിത്തുറ സിസിയ്ക്കായി അഭിഷേക് സുരേന്ദ്രന്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിസിയ്ക്ക് 30 ഓവറില്‍ 141 റണ്‍സേ നേടാനായുള്ളു. 94 റണ്‍സിന്റെ വിജയത്തോടെ എംആര്‍സി എ ടീം സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍ കടന്നു. 40 റണ്‍സ് നേടി പുറത്താകാതെ നിന്ന അഭിഷേക് സുരേന്ദ്രന്‍ ആണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറര്‍. അജുമോന്‍(26), നിഖില്‍ ബാബു(17) എന്നിവരാണ് ശ്രദ്ധേയമായ സംഭാവന നല്‍കിയ മറ്റു ബാറ്റ്സ്മാന്മാര്‍.

മനു കൃഷ്ണനും അബ്ദുള്‍ സഫറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജിയാസിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version