Celestialtrophy

ഇരുപത്തിയെട്ടാമത്‌ കാനറാ ബാങ്ക് ഓൾ കേരള സെലെസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തിരുവനന്തപുരത്തു തുടക്കം

തിരുവനന്തപുരത്തെ ഏറ്റവും പ്രാധാന്യമേറിയതും 50 വര്ഷം പിന്നിട്ടതുമായ മുരുഗൻ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 28-ആം കാനറാ ബാങ്ക് സെലെസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാനറാ ബാങ്ക് ജനറൽ മാനേജർ ശ്രീ കെ എസ് പ്രദീപ് ഉത്‌ഘാടനം ചെയ്യുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷൻ എലൈറ്റ് ടൂർണമെന്റുകളിൽ ഒന്നായി പ്രഖ്യാപിച്ചിട്ടുള്ള ഈ ടൂർണമെന്റ് മാർച്ച് 5 മുതൽ 23 വരെ ആദ്യ നോക്ക് ഔട്ട് ഘട്ടം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും, രണ്ടാം ഘട്ടം മാർച്ച് 24 മുതൽ 30 വരെ കെ സി എ ഗ്രൗണ്ടുകളിലും സംഘടിപ്പിക്കുന്നു.

30 ഓവർ വീതമുള്ള ഈ ടൂർണമെന്റിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മുന്‍ നിരയിലുള്ള 38 ടീമുകൾ മാറ്റുരക്കുന്നു. എജീസ് ഓഫീസ് റീക്രീഷൻ ക്ലബ്, തൃപ്പൂണിത്തുറ സി സി , മാസ്റ്റേഴ്സ് സി സി, തൃശൂർ ആത്രേയ സി സി, കൊട്ടാരക്കര പ്രതിഭ സി സി, സ്വന്റൻസ് സി സി, ആതിഥേയർ മുരുഗൻ സി സി എന്നീ ടീമുകൾ ഉൾപെടും. ഫൈനൽ 45 ഓവർ ഏകദിനമായിരിക്കും. കാനറാ ബാങ്ക് ടൈറ്റിൽ സ്പോൺസറും മഹാ മധുരം കോ സ്പോൺസറുമാണ്.

Exit mobile version