ശ്രീഗോകുലം ഇരുപത്തിയഞ്ചാം സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് ആരംഭിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുരുകൻ ക്രിക്കറ്റ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഇരുപത്തിയഞ്ചാം അഖിലകേരള സെലസ്റ്റ്യൽ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻറ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു .രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ഉദ്ഘാടന കർമ്മം നിർവഹിച്ചു . മുൻ ബിസിസിഐ സെക്രട്ടറി എസ്.കെ നായർ ടൂർണമെൻറ് ലോഗോ പ്രകാശനം ചെയ്തു.


കെസിഎ ജോയിൻ സെക്രട്ടറി രജിത് രാജേന്ദ്രൻ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ രാജീവ് എന്നിവർ സംസാരിച്ചു. ആദ്യ മൽസരത്തിൽ ബ്ലൂ ജെട്‌സ്‌ സി സി റാഫ്റ്റേഴ്സ് സിസിയെ 88 റൺസിന് പരാജയപ്പെടുത്തി.

സെലസ്സിയൽ ട്രോഫി 25 ആം വർഷത്തിലേക്ക്

തിരുവനന്തപുരം മുരുഗൻ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള സെലസ്റ്റിയൽട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് 25 വർഷം പൂർത്തിയാക്കുന്നു. ശ്രീ ഗോകുലം ഗ്രൂപ്പ്‌ ആണ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ഇന്ന് ആരംഭിച്ച രജത ജൂബിലി ടൂർണമെൻറ് സ്പോൺസർ ചെയ്യുന്നത്.

സമീപ കാലത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ എലൈറ്റ് പദവിയിലേക്ക് ഉയർത്തിയ ടൂർണമെൻറുകളിൽ ഒന്നാണ് സെലസ്റ്റിയൽ ട്രോഫി. എലൈറ്റ് ടൂര്ണമെന്റുകൾക്ക് കെ സി എ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് വേണ്ട സഹായങ്ങൾ ലഭ്യമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

കെ.സി.എ നിർദ്ദേശാനുസരണം രഞ്ജി ട്രോഫിയിലും മറ്റു വിവിധ അന്തർ-സംസ്ഥാന ഏജ്-ഗ്രൂപ്പ്‌ ടൂർണമെന്റുകളിലും കേരളത്തെ പ്രതിനിധാനം ചെയ്യുവാൻ താത്പര്യം ഉള്ള കളിക്കാരെല്ലാം എലൈറ്റ് ടൂർണമെന്റുകളിൽ നിശ്ചയമായും പങ്കെടുക്കേണ്ടതുണ്ട്.

തലസ്ഥാനനഗരിയിൽ കഴിഞ്ഞ 52 വർഷമായി ക്രിക്കറ്റ് കളിക്കുകയും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോരുന്ന മുരുഗൻ ക്രിക്കറ്റ് ക്ലബ് കഴിഞ്ഞ വർഷം മേയ് മാസം അതിന്റ സുവർണ ജൂബിലി ആഘോഷിക്കുകയുണ്ടായി.

1995ലാണ് സെലസ്റ്റിയൽ ട്രോഫി ആരംഭിക്കുന്നത്. അന്നുമുതൽ തുടർച്ചയായി നടന്നുവരുന്ന ടൂർണമെന്റിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ടീമുകൾ പങ്കെടുത്തു വരുന്നു.ഇക്കൊല്ലത്തെ ടൂർണമെന്റിൽ 38 ടീമുകൾ പങ്കെടുക്കുന്നു. രണ്ട് ഘട്ടങ്ങളായാണ് ടൂർണമെന്റ് നടക്കുന്നത് ആദ്യ ഘട്ട മത്സരങ്ങൾ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ചു നടക്കും. രണ്ടാംഘട്ട മത്സരങ്ങൾ കെ.സി.എ ഗ്രൗണ്ട് കളിൽ വച്ചും.

Cut Out1