ടി20 ലോകകപ്പ് നിശ്ചയിച്ച പോലെ നടത്തുവാനുള്ള ശ്രമങ്ങള്‍ തുടരും – ഐസിസി

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട പുരുഷ ടി20 ലോകകപ്പ് നിശ്ചയിച്ച പോലെ തന്നെ നടത്തുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി. ഇന്ന് നടന്ന മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊറോണ മൂലം ക്രിക്കറ്റ് ഉടന്‍ സാധ്യമാകുമോ ഇല്ലയോ എന്നത് സംശയത്തിലാണെങ്കിലും തങ്ങള്‍ അതിനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്നാണ് സിഇസിയില്‍ തീരുമാനമായത്.

12 മുഴുവന്‍ സമയ അംഗങ്ങളും മൂന്ന് അസോസ്സിയേറ്റ് രാജ്യങ്ങളുടെ പ്രതിനിധികളുമാണ് മീറ്റിംഗില്‍ പങ്കെടുത്തത്. ഇതിന് പുറമെ 2021ലെ വനിത ലോകകപ്പും സമയത്ത് തന്നെ നടത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷ ടി20 ലോകകപ്പ് ഓസ്ട്രേലിയയില്‍ നടക്കേണ്ടത്. ഓസ്ട്രേലിയ ആറ് മാസത്തേക്ക് അന്താരാഷ്ട്ര അതിര്‍ത്തി അടച്ചിട്ടുണ്ട്. അത് സെപ്റ്റംബര്‍ വരെ നീളുമെന്നാണ് അറിയുന്നത്.

Exit mobile version