കരീബിയന്‍ കരുത്തില്‍ കേരള കിംഗ്സ്

- Advertisement -

വെസ്റ്റിന്‍ഡീസ് താരങ്ങളായ ചാഡ്വിക് വാള്‍ട്ടണിന്റെയും കീറണ്‍ പൊള്ളാര്‍ഡിന്റെയും മികവില്‍ സെമി യോഗ്യത നേടി കേരള കിംഗ്സ്. ഇന്ന് നടന്ന രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ 8 വിക്കറ്റിന്റെ ജയമാണ് ടീം ശ്രീലങ്കയ്ക്കെതിരെ കേരള കിംഗ്സ് നേടിയത്. കളിക്കിടെ അല്പ നേരം മഴ കളി മുടക്കിയെങ്കിലും കേരളത്തിന്റെ വെടിക്കെട്ടിനു തടയിടയാന്‍ ശ്രീലങ്കയ്ക്കായില്ല. പോള്‍ സ്റ്റിര്‍ലിംഗിനെയും ഓയിന്‍ മോര്‍ഗനെയും ആദ്യ നാലോവറില്‍ തന്നെ കേരളത്തിനു നഷ്ടമായെങ്കിലും ചാഡ്വിക് വാള്‍ട്ടണും പൊള്ളാര്‍ഡും തകര്‍ത്തടിച്ചപ്പോള്‍ കേരളം വിജയ കിരീടമണിഞ്ഞു. പുതുക്കി നിശ്ചയിച്ച ലക്ഷ്യം 6.1 ഓവറില്‍ കേരളം നേടുകയായിരുന്നു. 6.1 ഓവറില്‍ 92 റണ്‍സാണ് കേരളം നേടിയത്. മഴ കളി തടസ്സപ്പെടുത്തിയതിനാല്‍ കേരള കിംഗ്സിന്റെ ലക്ഷ്യം 8 ഓവറില്‍ 91 റണ്‍സായി പുനക്രമീകരിക്കുകയായിരുന്നു.

വാള്‍ട്ടണ്‍ 21 പന്തില്‍ 47 റണ്‍സ് നേടിയപ്പോള്‍ പൊള്ളാര്‍ഡ് 11 പന്തില്‍ 5 സിക്സര്‍ അടക്കം 34 റണ്‍സാണ് നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ദിനേശ് ചന്ദിമല്‍(38*), ഭാനുക രാജപക്സ(26), രമിത് റംബുക്വെല്ല(6 പന്തില്‍ 20*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 112 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement