ഫിറ്റ്നെസ്സില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് സിഇഒ

- Advertisement -

ആദ്യ ടെസ്റ്റിലെ ദയനീയ പ്രകടനത്തിനു ശേഷം അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നെസില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഷഫീക് സ്റ്റാനിക്സായി. അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുവാന്‍ ഫിറ്റ്നെസിനും മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നാണ് ഷഫീക് പറഞ്ഞത്. താരങ്ങള്‍ക്കുമേല്‍ കടുത്ത തീരുമാനം എടുക്കേണ്ടതായി വരുമെന്നും സിഇഒ സൂചിപ്പിച്ചു.

അരങ്ങേറ്റ ടെസ്റ്റില്‍ ബൗളിംഗില്‍ ടീമിനു മികവ് പുലര്‍ത്താനായിയെന്ന് പറഞ്ഞ ഷഫീക് എന്നാല്‍ ഫിറ്റ്നെസില്‍ ടീം പരാജയമായിരുന്നുവെന്നു പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement