
ഈ ചോദ്യത്തിനു തന്നെ തീരെ പ്രസക്തിയില്ല കാരണം ശ്രീലങ്കയോ ശ്രീലങ്കന്‍ ആരാധകരോ പോലും പ്രതീക്ഷിക്കുന്നുണ്ടാകില്ല ഇന്നൊരു ജയം. ഇന്ത്യ തങ്ങളുടെ ബെഞ്ച് സ്ട്രെംഗത്ത് പരീക്ഷിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിലെ ശ്രീലങ്കയുടെ സാധ്യത. പിച്ചിന്റെ പെരുമാറ്റം അനുസരിച്ച് ബൗളിംഗ് നിരയില്‍ ചെറിയ മാറ്റം വന്നേക്കാം. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഇന്ത്യയുടെ മധ്യനിരയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ബാറ്റിംഗ് നിരയില്‍ മാറ്റത്തിനു സാധ്യത കാണുന്നില്ല. ഇന്നലെ നടന്ന വാര്‍ത്ത സമ്മേേളനത്തിലും കോഹ്ലി ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത തീരേ ഇല്ല എന്ന് സൂചിപ്പിച്ചിരുന്നു.
രോഹിത് ശര്‍മ്മയുടെ ശ്രീലങ്കന്‍ പ്രകടനം മോശമാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ശ്രീലങ്കയിലെ തന്റെ അവസാന ഏഴ് മത്സരങ്ങളില്‍(ഏകദിനത്തിലെ) അഞ്ചിനു മേലൊരു സ്കോര്‍ രോഹിത്തിനു ഇല്ല. അതിനാല്‍ തന്നെ തന്റെ കണക്കുകള്‍ മെച്ചപ്പെടുത്താനായി താരം ശ്രമിക്കും. ഐപിഎല്‍, ചാമ്പ്യന്‍സ് ട്രോഫി, ടെസ്റ്റ് പരമ്പരയിലും കാഴ്ചവെച്ച് മികവ് ശിഖര്‍ ആദ്യ ഏകദിനത്തിലും പുറത്തെടുത്തിരുന്നു. തന്റെ കരിയറിലെ തന്നെ മികച്ച ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന് ഓപ്പണിംഗ് സ്ഥാനത്ത് തുടരുമെന്നതിനാല്‍ രാഹുല്‍ നാലാം സ്ഥാനത്ത് തന്നെ ഇറങ്ങും. അതിനര്‍ത്ഥം മനീഷ് പാണ്ഡേയ്ക്ക് ഇന്നും പുറത്ത് തന്നെ ഇരിക്കേണ്ടി വരും.
ശ്രീലങ്കയെ സംബന്ധിച്ച് ആദ്യ ഏകദിനം നഷ്ട പ്രതീക്ഷകളുടെ ഒന്നായിരുന്നു. 139/1 എന്ന നിലയില്‍ നിന്ന് 216നു ഓള്‍ഔട്ട് ആയതിനു തങ്ങളെ തന്നെ പഴിക്കുകയെ നിവര്ത്തിയുള്ളു. ഈ പ്രകടനം ആരാധകരില്‍ നിന്നു പ്രതിഷേധം രൂപപ്പെടുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. ടെസ്റ്റിലും ആദ്യ ഏകദിനത്തിലും ഫോമില്‍ നില്ക്കുന്ന ശ്രീലങ്കന്‍ നിരയിലെ ഏക താരം വിക്കറ്റ് കീപ്പറും ഓപ്പണറുമായ നിരോഷന്‍ ഡിക്ക്വെല്ലയാണെന്ന് നിസ്സംശയം പറയാം. താരത്തിനു പിന്തുണയുമായി ആരും എത്തുന്നില്ല എന്നതാണ് ബാറ്റിംഗിനെ ദുര്‍ബലമാക്കിയത്. പേസ് ബൗളര്‍ ലസിത് മലിംഗ തന്റെ പഴയ പ്രതാപത്തിന്റെ ഏഴയലത്ത് എത്താത്തതും ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്.
പല്ലെകെലേ സ്റ്റേഡിയത്തില്‍ ഇന്ത്യയെ മെരുക്കാനാകുമോ ശ്രീലങ്കയ്ക്ക്? അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ ഇന്നും ശ്രീലങ്കന്‍ ആരാധകര്‍ക്ക് നിരാശ തന്നെയാവും ഫലം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial