കാമറണ്‍ ഗ്രീനിന്റെ അരങ്ങേറ്റം കണ്‍കഷന്‍ പ്രൊട്ടോക്കോളും ഫിറ്റ്നെസ്സ് പരീക്ഷയും പാസ്സായാല്‍ മാത്രം

ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ് കാമറണ്‍ ഗ്രീന്‍. ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് എന്നാല്‍ ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് തലയില്‍ കൊണ്ടത് കണകഷന് കാരണമായി മാറിയിരുന്നു. ഈ സംഭവത്തിന് ശേഷം താരത്തെ ഉടനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയായിരുന്നു ഓസ്ട്രേലിയ.

വില്‍ പുകോവസ്കിയും ഡേവിഡ് വാര്‍ണറും പുറത്തായ സ്ഥിതിക്ക് താരം ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ താരത്തിന്റെ അരങ്ങേറ്റം കണ്‍കഷന്‍-ഫിറ്റ്നസ്സ് ടെസ്റ്റുകള്‍ പാസ്സായാല്‍ മാത്രമാകുമെന്നാണ് മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞത്.

താരം ഫിറ്റാണെങ്കില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നും അതിന് അര്‍ഹമായ പ്രകടനം താരം പുറത്തെടുത്തിട്ടുണ്ടെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി.

Exit mobile version