Picsart 23 06 04 22 31 28 239

കോഹ്ലി ആയിരിക്കും ഓസ്ട്രേലിയക്ക് പ്രധാന ഭീഷണി എന്ന് കാമറൺ ഗ്രീൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയുടെ പ്രധാന ഭീഷണി ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി ആണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൺ ഗ്രീൻ. ജൂൺ 7 മുതൽ 11 വരെ ഓവലിൽ ആണ് ഫൈനൽ നടക്കുന്നത്.

“വിരാട് കോഹ്ലി വലിയ നിമിഷങ്ങളിൽ എഴുന്നേറ്റു മുന്നിൽ നിൽക്കാൻ എപ്പോഴും ശ്രമിക്കും” ഗ്രീൻ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വ്യക്തമായും ഒരു വലിയ നിമിഷമാണ്, അതിനാൽ കോഹ്ലി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പുറത്തെടുക്കും. ഞാൻ അതിനായി കാത്തിരിക്കുകയാണ്.” ഗ്രീൻ പറഞ്ഞു.

ടെസ്റ്റ് ഫോർമാറ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച റെക്കോർഡ് കോഹ്‌ലിക്കുണ്ട്. ഓസീസിനെതിരെ കളിച്ച 24 മത്സരങ്ങളിൽ നിന്ന് 48.26 ശരാശരിയിൽ 1979 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ 8 സെഞ്ചുറികളും ഓസ്ട്രേലിയക്ക് എതിരെ കോഹ്‌ലി നേടിയിട്ടുണ്ട്.

Exit mobile version