വിവാദത്തില്‍പ്പെട്ട് കാമറൂണ്‍ ബാന്‍ക്രോഫ്ട്, പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം

ന്യൂലാന്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം വിവാദത്തില്‍പ്പെട്ട് കാമറൂണ്‍ ബാന്‍ക്രോഫ്ട്. പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണമാണ് താരത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ പുറത്ത് വിട്ട് മൂന്ന് ക്ലിപ്പുകളില്‍ താരം പന്തില്‍ എന്തോ വസ്തു ഉപയോഗിച്ച് ഉരയ്ക്കുന്നതായി കാണുന്നുണ്ട്. ഫുട്ടേജ് കണ്ട് ഫീല്‍ഡിലെ അമ്പയര്‍മാര്‍ കളി നിര്‍ത്തിവെച്ച് തമ്മില്‍ ചര്‍ച്ച ചെയ്തു.
അതിനു ശേഷം ഇരുവരും ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനോടും കാമറൂണ്‍ ബാന്ക്രോഫ്ടിനോടും ചര്‍ച്ച ചെയ്യുകയായിരുന്നു. താരത്തിന്റെ വിശദീകരണത്തില്‍ തൃപ്തിയായ അമ്പയര്‍മാര്‍ കളി പുനരാരംഭിക്കുവാന്‍ അനുവദിക്കുകയായിരുന്നു. 5 റണ്‍സ് പെനാള്‍ട്ടിയോ പന്ത് മാറ്റുകയോ ചെയ്യാതെയാണ് മത്സരം ആരംഭിച്ചത്.
Can we talk about this? pic.twitter.com/cmpRrOArgD
— Dale Steyn (@DaleSteyn62) March 24, 2018
എന്നാല്‍ പല ദക്ഷിണാഫ്രിക്കന്‍ മുന്‍ താരങ്ങളും വിഷയത്തെക്കുറിച്ച് വിവാദ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. താരം കൃത്രിമം കാണിച്ചുവെന്നാണ് ഗ്രെയിം സ്മിത്ത്, ഡെയില്‍ സ്റ്റെയിന്, തബ്രൈസ് ഷംസി എന്നിവര്‍ അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial