ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട്, താരത്തിനെ സ്വന്തമാക്കി കൗണ്ടി

- Advertisement -

ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത കാലം മക്ലോഡിനെ സ്വന്തമാക്കി ഡെര്‍ബിഷയര്‍. ടി20 ബ്ലാസ്റ്റിനു വേണ്ടിയാണ് സ്കോട്‍ലാന്‍ഡ് താരത്തിനെ ഇംഗ്ലീഷ് കൗണ്ടി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച് 94 പന്തില്‍ 140 റണ്‍സാണ് മക്ലോഡ് നേടിയത്. ടി20 ബ്ലാസ്റ്റിനായി സ്കോട്‍ലാന്‍ഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേണിനെയും ഡര്‍ബിഷയര്‍ ടീമിലെത്തിച്ചിട്ടുണ്ട്.

ജോണ്‍ റൈറ്റ്, ഡോമിനിക് കോര്‍ക്ക് എന്നിവരോട് ചേര്‍ന്ന് ബ്രാഡ്ബേണ്‍ പ്രവര്‍ത്തിക്കും. ഡര്‍ബിഷയറിന്റെ ടി20 സ്പെഷ്യലിസ്റ്റ് കോച്ചാണ് ജോണ്‍ റൈറ്റ്. ഡോമിനിക് കോര്‍ക്ക് ടീമിന്റെ ബൗളിംഗ് കോച്ചാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement