ഇംഗ്ലണ്ടിനെ അടിച്ച് പറത്തി സ്കോട്‍ലാന്‍ഡ്

- Advertisement -

ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സ്കോട്‍ലാന്‍ഡ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളര്‍മാരെ സ്കോട്‍ലാന്‍ഡ് ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര അടിച്ച് പറത്തുകയായിരുന്നു. കാലം മക്ലോഡ് നേടിയ 140 റണ്‍സിന്റെ ബലത്തില്‍ സ്കോട്‍ലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് നേടുകയായിരുന്നു. 94 പന്തില്‍ നിന്ന് 16 ബൗണ്ടറിയും മൂന്ന് സിക്സും സഹിതമാണ് കാലം മക്ലോഡിന്റെ 140 റണ്‍സ്. ജോര്‍ജ്ജ് മുന്‍സി(55), കൈല്‍ കോയെറ്റ്സര്‍(58), മാത്യൂ ക്രോസ്(48), റിച്ചി ബെറിംഗ്ടണ്‍(39) എന്നിവരാണ് മികവ് പുലര്‍ത്തിയ മറ്റു താരങ്ങള്‍.

ലിയാം പ്ലങ്കറ്റും ആദില്‍ റഷീദും രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement