സ്മിത്ത് സ്ഥാനമൊഴിഞ്ഞതിനു കാരണം ജെയിംസ് സത്തര്‍ലാണ്ട്

സാന്‍ഡ്പേപ്പര്‍ഗേറ്റില്‍ കുറ്റക്കാരനാണെന്ന് സമ്മതിച്ചുവെങ്കിലും താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നില്ലെന്നായിരുന്നു ആദ്യം സ്റ്റീവന്‍ സ്മിത്ത് അറിയിച്ചത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കകും നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും സ്ഥാനം ഒഴിയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ടീമിനെ ന്യൂലാന്‍‍ഡ്സ് ടെസ്റ്റില്‍ നയിക്കുവാനുള്ള ചുമതല വിക്കറ്റ് കീപ്പര്‍ ടിം പെയിനിനാണ് ലഭിച്ചത്.

ആദ്യം സ്ഥാനം ഒഴിയില്ലെന്ന പറഞ്ഞ സ്മിത്തിനെ അതിനു പ്രേരിപ്പിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലാണ്ടിന്റെ ഫോണ്‍ കോള്‍ ആണെന്നാണ് അറിയുന്നത്. അന്വേഷണത്തിനു ക്രിക്കറ്റ് ഓസ്ട്രേലിയ ഉത്തരവിട്ടത്തിനു പുറമേ നാട്ടില്‍ ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദത്തെ അറിയിച്ച് ഓസ്ട്രേലിയന്‍ കായിക സമൂഹത്തിന്റെ നല്ലതിനു വേണ്ടി ഇരുവരും തങ്ങളുടെ പദവി രാജിവയ്ക്കുന്നതാണ് നല്ലതെന്നാണ് സ്മിത്തിനോട് സത്തര്‍ലാണ്ട് ആവശ്യപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക്, ജോ ഗോമസ് ഇറ്റലിക്കെതിരെ കളിക്കില്ല
Next articleഒരു ഗോളിന് പിറകിൽ നിന്ന ശേഷം ബാഴ്സയ്ക്ക് ജയം