ന്യൂലാന്‍ഡ്സ് വിവാദം, ഓസ്ട്രേലിയന്‍ ബോര്‍ഡ് അന്വേഷണത്തിനു ഉത്തരവിട്ടു

ന്യൂലാന്‍ഡ്സ് ടെസ്റ്റിലെ മൂന്നാം ദിവസത്തെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന വിവാദ സംഭവം അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം. ക്രിക്കറ്റ് ഓസ്ട്രേലിയ ഹെഡ് ഓഫ് ഇന്റെഗ്രിറ്റി, ഇയാന്‍ റോയിയും ഹെഡ് ഓഫ് ടീം പെര്‍ഫോമന്‍സ്, പാറ്റ് ഹോവാര്‍ഡും ദക്ഷിണാഫ്രിക്കയിലേക്ക് സംഭവത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ശേഖരിക്കുവാന്‍ യാത്രയായി എന്നാണ് അറിയുന്നത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് വരുന്നത് വരെ സ്റ്റീവ് സ്മിത്ത് ടീമിന്റെ നായകനായി തുടരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സത്തര്‍ലാണ്ട് അറിയിച്ചത്. ഇന്നലെ ടെസ്റ്റിന്റെ മൂന്നാം ദിവസം പന്തില്‍ മഞ്ഞ ടേപ്പുപയോഗിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ട് ഉരയ്ക്കുന്നത് ക്യാമറയില്‍ പതിയുകയായിരുന്നു. പിന്നീട് ബാന്‍ക്രോഫ്ടും സ്റ്റീവ് സ്മിത്തും സംഭവത്തില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരി സെമി ലീഗിൽ സമനില
Next articleനിക്കോള്‍സിനു ശതകം, 427/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്