
ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം ജസ്റ്റിന് ലാംഗര്‍ കോച്ചാകുമെന്ന് അഭ്യൂഹങ്ങളെ നിരസിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. വെള്ളിയാഴ്ച തീരുമാനം വരുമെന്ന രീതിയില്‍ ഓസ്ട്രേലിയന്‍ പത്രം പുറത്ത് വിട്ട വാര്‍ത്ത പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റെടുക്കുയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നത്.
വെള്ളിയാഴ്ചയുള്ള മീറ്റിംഗില്‍ ലേമാനു പകരം കോച്ചിനെ തിരഞ്ഞെടുക്കുവാനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് ഉണ്ടാകുകയെന്നാണ് ബോര്‍ഡ് പറഞ്ഞത്. ആരെയും ഇതുവരെ നിയമിച്ചിട്ടില്ല കൂടാതെ ആരെയും പരിഗണിക്കുന്ന വിവരവും വെള്ളിയാഴ്ച പുറത്ത് വിടില്ല. ഈ മീറ്റിംഗിനു ശേഷം മാത്രമാവും പിന്നീടുള്ള തീരുമാനങ്ങളെന്നും ഇരുവരും പറഞ്ഞു.
എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയിലെ അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത് ലാംഗര്‍ തന്നെയാണ് സാധ്യത പട്ടികയില്‍ മുന്നില്‍ എന്ന് തന്നെയാണ്. അവസാന നിമിഷം മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ ലാംഗര്‍ക്ക് കോച്ചിംഗ് ദൗത്യം ലഭിക്കാതെയിരിക്കു എന്നാണ് അറിയുവാന്‍ കഴിയുന്നത്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial