Site icon Fanport

ടെസ്റ്റ് ക്രിക്കറ്റിൽ ബുംറ കൈവരിച്ച പുരഗോതി അതിഗംഭീരമെന്ന് സച്ചിൻ ടെണ്ടുൽക്കർ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കൈവരിച്ച പുരഗോതി അതിഗംഭീരമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ബുംറയുടെ പ്രകടനത്തിന് പിന്നാലെയാണ് സച്ചിൻ ടെണ്ടുൽക്കർ പ്രശംസയുമായി രംഗത്തെത്തിയത്. വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടു ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യൻ ടീമിനെയും സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദിച്ചു. ബുംറയുടെ ഹാട്രിക് വളരെ പ്രേത്യേകതയുള്ളതായിരുന്നെന്നും ടെസ്റ്റ് ക്രിക്കറ്റിൽ താരം കൈവരിച്ച പുരോഗതി മികച്ചതായിരുന്നെന്നും സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിലൂടെ പറഞ്ഞു.

ബുംറക്കെ പുറമെ പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഹനുമ വിഹാരിയെയും രഹനെയെയും സച്ചിൻ അഭിനന്ദിക്കുകയും ചെയ്തു. ബുംറയുടെ ഇന്ത്യൻ ടീമിലെ തുടക്ക കാലഘട്ടത്തിൽ ടി20 ബൗളർ ആയിട്ടായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ ടെസ്റ്റിലും തന്റെ മികവ് പുറത്തെടുത്ത ബുംറ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. കൂടാതെ രണ്ടാം ടെസ്റ്റിൽ ഹാട്രിക് നേടാനും ബുംറക്കായി. ഹർഭജൻ സിങ്ങിനും ഇർഫാൻ പത്താനും ശേഷം ടെസ്റ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ഇതോടെ ബുംറ മാറിയിരുന്നു.

Exit mobile version