Site icon Fanport

ബുമ്ര ലോകകപ്പ് കളിക്കുന്നതും സംശയം

മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും കനത്ത തിരിച്ചടിയായി ബുമ്ര ദീർഘകാലം പുറത്താകും എന്ന് സ്ഥിരീകരിക്കപ്പെട്ടു. നടുവേദന മാറാനായി ജസ്പ്രീത് ബുംറ ശസ്ത്രക്രിയക്ക് വിധേയനാകും. ചുരുങ്ങിയത് ആറു മാസം എങ്കിലും ബുമ്ര പുറത്ത് ഇരിക്കേണ്ടി വരും. വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) നിന്ന് താരം പുറത്തായിട്ടുണ്ട്. ഈ വർഷാവസാനം നടക്കുന്ന ലോകകപ്പിലും ബുമ്ര കളിക്കുന്നത് സംശയമാണ്. അപ്പോഴേക്ക് മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുക എളുപ്പമാകില്ല.

ബുമ്ര 23 03 01 00 30 08 128

ബുംറയുടെ ബൗളിംഗ് മികവിൽ ഏറെ ആശ്രയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമിന് ഐ പി എല്ലിൽ വലിയ തിരിച്ചടിയാണിത്. ജൂൺ 7 ന് ഓവലിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് ഒപ്പവും ബുംറ ഉണ്ടാകില്ല. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ആണ് ഇന്ത്യയിൽ വെച്ച് ഏകദിന ലോകകപ്പ് നടക്കേണ്ടത്‌. ബുമ്രക്ക് ഏഷ്യൻ കപ്പ്, ടി20 ലോകകപ്പ് എന്നിവ ഇതിനകം നഷ്ടമായിട്ടുണ്ട്.

Exit mobile version