Picsart 24 06 20 23 25 41 618

ഐസിസി പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ജസ്പ്രീത് ബുംറയ്ക്ക്!!

ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ അത്ഭുത പ്രകടനം നടത്തിയ ജസ്പ്രീത് ബുംറക്ക് 2024 ലെ ഐസിസി പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു. ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് തുടങ്ങിയ ശക്തരായ മത്സരാർത്ഥികളെ പിന്തള്ളിയാണ് ഇന്ത്യൻ പേസ് ബൗളർ ഈ ബഹുമതി നേടിയത്. രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, രവിചന്ദ്രൻ അശ്വിൻ, വിരാട് കോഹ്‌ലി എന്നിവരാണ് മുമ്പ് ഈ പുരസ്കാരം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.

2024ൽ ടെസ്റ്റിൽ 13 മത്സരങ്ങളിൽ നിന്ന് ബുംറ 71 വിക്കറ്റുകൾ നേടി. 200 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ പേസർ എന്ന ബഹുമതിയും അദ്ദേഹം 2024ൽ സ്വന്തമാക്കിയിരുന്നു. ഐസിസി പുരുഷ ടി20 ലോകകപ്പിൽ 8.26 ശരാശരിയിൽ 15 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ 2024ലെ പ്രകടനങ്ങളിൽ ഉൾപ്പെടുന്നു.

Exit mobile version