Bumrah

ബുമ്ര തിരികെയെത്തിയത് ഇന്ത്യൻ ടീമിനെ ശക്തമാക്കി എന്ന് മുഹമ്മദ് ഷമി

നീണ്ടകാലത്തിനു ശേഷം ബുമ്ര ഏകദിന ടീമിലേക്ക് തിരികെയെത്തിയത് ഇന്ത്യൻ ടീമിനെ ശക്തമാക്കി എന്ന് മുഹമ്മദ് ഷമി‌.ഞങ്ങൾക്ക് ഒപ്പം വളരെക്കാലമായി ബുമ്ര ഇല്ലായിരുന്നു, അതിനാൽ അവനെപ്പോലെയുള്ള ഒരു നല്ല കളിക്കാരന്റെ നഷ്ടം ഞങ്ങൾക്ക് അനുഭവപ്പെട്ടു. ബുമ്ര ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നും. ഷമി പറഞ്ഞു.

ബുമ്ര ടീമിലുള്ളത് ഞങ്ങളെ കൂടുതൽ ശക്തരാക്കി, അവൻ ഇപ്പോൾ പൂർണ്ണ ഫിറ്റ് ആണ്, അവൻ നന്നായി കളിക്കുന്നു, ഞങ്ങൾക്ക് നല്ല ഏഷ്യാ കപ്പ് ഉണ്ടാകും,” മുഹമ്മദ് ഷമി പറഞ്ഞു.

“ഞങ്ങൾ മൂന്ന് പേരും (ബുമ്ര, ഷമി, സിറാജ്) വളരെ നന്നായി ബൗൾ ചെയ്യുന്നു. ഒരു ലക്ഷ്യമേ ഉള്ളൂ, ഞങ്ങളുടെ 100% നൽകണം, അപ്പോൾ ഫലം ഞങ്ങളിലേക്ക് എത്തും.” ഷമി പറഞ്ഞു.

Exit mobile version