“ബുമ്രയ്ക്ക് മേൽ വലിയ സമ്മർദ്ദം” – നെഹ്റ

ബുമ്രയ്ക്ക് മേൽ വലിയ സമ്മർദ്ദമാണ് ഉള്ളത് എന്നും അതുകൊണ്ട് താരത്തെ ഇങ്ങനെ വിമർശിക്കുന്നത് ശരിയല്ല എന്നും മുൻ ഇന്ത്യൻ ബൗളർ ബുമ്ര. ന്യൂസ്ലൻഡിനെതിരായ ഏകദിന സീരീസിൽ ഒരു വിക്കറ്റ് പോലും നേടാൻ ബുമ്രയ്ക്ക് ആയിരുന്നില്ല. ഇതിനെ തുടർന്ന് വൻ വിമർശനങ്ങൾ ആണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്. ആ സമയത്താണ് ബുമ്രയ്ക്ക് പിന്തുണയുനായി നെഹ്റ എത്തിയിരിക്കുന്നത്.

എല്ലാ പരമ്പരയിലും മികച്ചു നിൽക്കാൻ ബുമ്രയ്ക്ക് എന്നല്ല ഒരു ബൗളർക്കും ആകില്ല എന്ന് നെഹ്റ പറഞ്ഞു. മാത്രവുമല്ല വലിയ പരിക്ക് കഴിഞ്ഞാണ് ബുമ്ര വരുന്നത് എന്നതും പരിഗണിക്കണം. അതുകൊണ്ട് ഇപ്പോൾ താരത്തെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കാതെ ഇരിക്കുകയാണ് വേണ്ടത്. അവസാന കുറെ കാലമായി വലിയ ഉത്തരവാദിത്വമാണ് ബുമ്രയ്ക്ക് ഒറ്റയ്ക്ക് വഹിക്കുന്നത് എന്നും നെഹ്റ പറഞ്ഞു.

Exit mobile version