Picsart 23 08 18 13 10 07 708

“തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ട്, ഞാൻ കളിക്കാനായി കാത്തിരിക്കുകയാണ്” – ബുമ്ര

ഇന്ന് അയർലണ്ടിന് എതിരായ മത്സരത്തോടെ ബുമ്ര തന്റെ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. നീണ്ടകാലമായി പരിക്ക് കാരണം ബുമ്ര ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. എല്ലാം നല്ലതാണെന്നും, ടീമിൽ തിരിച്ചെത്തിയതിൽ വളരെ സന്തോഷം ഉണ്ടെന്നും ബുമ്ര മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

“എൻ സി എയിൽ താൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു ഇതുവരെ. ഇത് ഒരു നീണ്ട പാതയാണ്, തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ട്. ഞാൻ കളിക്കാനായി കാത്തിരിക്കുകയാണ്,” ബുംറ പറഞ്ഞു.

“എന്നെത്തന്നെ സമ്മർദ്ദത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്നിൽ അനാവശ്യ പ്രതീക്ഷകൾ വയ്ക്കുന്നില്ല. ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ വീണ്ടും കളിക്കുന്നത്, എനിക്കിപ്പോൾ അത് ആസ്വദിക്കണം. എനിക്ക് ഒരുപാട് സംഭാവന നൽകണം അല്ലെങ്കിൽ ഞാൻ എല്ലാം മാറ്റുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. കുറഞ്ഞ പ്രതീക്ഷകളോടെയാണ് ഞാൻ വരുന്നത്. മറ്റുള്ളവർ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്‌നമാണ്, എന്റേതല്ല,” ബുംറ പറഞ്ഞു

Exit mobile version