Site icon Fanport

ബുമ്രയ്ക്ക് വിശ്രമം നൽകിയ തീരുമാനം മനസ്സിലാക്കാൻ ആകുന്നില്ല എന്ന് ബ്രോഡ്

നാലാം ടെസ്റ്റിൽ ഇന്ത്യ ബുമ്രക്ക് വിശ്രമം നൽകിയതിനെ ചോദ്യം ചെയ്ത് സ്റ്റുവർട്ട് ബ്രോഡ്. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ ആയ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച ഇന്ത്യയുടെ തീരുമാനം മനസ്സിലാകുന്നില്ല എന്ന് ബ്രോഡ് പറഞ്ഞു. പരമ്പര 2-1 എന്ന് നിൽക്കെ നൽകിയ വിശ്രമം ഇന്ത്യക്ക് തിരിച്ചടിയായി മാറുകയാണ്‌ ഇപ്പോൾ.

ബുമ്ര 24 02 05 16 16 24 683

“ഇംഗ്ലണ്ട് ഈ ടെസ്റ്റിൽ ഏറെ മുന്നിൽ നിൽക്കുന്നു. സ്പിന്നർമാർ കൃത്യമായി ബൗളിംഗ് ചെയ്യുന്നു, അസമമായ ബൗൺസ്. വിള്ളലുകൾ. ബൗളറുടെ സ്വപ്നം ആണ് ഈ പിച്ച്” ബ്രോഡ് പറഞ്ഞു ‌

“350 റൺസ് എന്നത് ഈ ഗ്രൗണ്ടിൽ നേടേണ്ട ശരാശരി റണ്ണിലും 100 മുകളിൽ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ പരമ്പരയിൽ ടോസ് നിർണായകമാണെന്ന് തോന്നുന്നു. ആദ്യം ബാറ്റ് ചെയ്യുക, ഗെയിമിൽ ആധിപത്യം സ്ഥാപിക്കുക.” ബ്രോഡ് പറഞ്ഞു.

ബുംറക്ക് വിശ്രമം നൽകാനുള്ള തീരുമാനം മനസ്സിലാക്കാൻ കഴിയുന്നില്ല. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ എട്ട് ഓവർ മാത്രമായിരുന്നു ബുമ്ര എറിഞ്ഞത്. ഈ മാറ്റം ഇംഗ്ലണ്ടിന് മുൻകൈ നൽകുന്നു” ബ്രോഡ് പറഞ്ഞു.

Exit mobile version