Site icon Fanport

നാലാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം നൽകും

നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറക്ക് ഇന്ത്യ വിശ്രമം നൽകാൻ സാധ്യത. പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തന്നെ ബുമ്രക്ക് വിശ്രമം അനുവദിക്കേണ്ടതായിരുന്നു എന്നാൽ അതുണ്ടായില്ല. അതുകൊണ്ട് നാലാം ടെസ്റ്റിൽ താരത്തിന് വിശ്രമം നൽകും.

ബുമ്ര 24 02 17 10 58 00 947

റാഞ്ചിയിൽ ആണ് നാലാം ടെസ്റ്റ് നടക്കുന്നത്‌. ആ മത്സരത്തിൽ മുകേഷ് കുമാർ ടീമിലേക്ക് തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ധർമ്മശാലയിൽ നടക്കുന്ന അഞ്ചാമത്തെ ടെസ്റ്റിൽ ബുമ്ര ടീമിനൊപ്പം ചേരും.

ഇപ്പോൾ പരമ്പരയിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ് ബുംറ. 17 വിക്കറ്റ് ഇതിനകം ബുമ്ര വീഴ്ത്തിയിട്ടുണ്ട്. നേരത്തെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ സമാനമായി മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചിരുന്നു.

Exit mobile version