Site icon Fanport

ബുമ്ര വിവാഹിതനായി

ഇന്ത്യൻ പേസ് ബൗളർ ജസ്പ്രിത് ബുമ്ര വിവാഹിതനായി. ടെലിവിഷൻ അവതാരക ആയ സഞ്ജന ഗണേസ്ഗാ ആണ് വധു. കല്യാണത്തിന്റെ ചിത്രങ്ങൾ ബുമ്ര സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. താനും പങ്കാളിയും ജീവിതത്തിൽ ഒരു പുതിയ യാത്ര തുടങ്ങുക ആണെന്നും ഈ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണെന്നും കല്യാണത്തെ കുറിച്ച് ബുമ്ര പറഞ്ഞു.

വിവാഹത്തിനു വേണ്ടി പ്രത്യേക അവധി എടുത്ത് ടീമിൽ നിന്ന് മാറി നിൽക്കുകയാണ് ബുമ്ര. താരത്തിന്റെ ഐ പി എൽ ടീമായ മുംബൈ ഇന്ത്യൻ ബുമ്രയ്ക്ക് വിവാഹ ആശംസകൾ നേർന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തെ ട്വിറ്റർ വഴി ആശംസകൾ അറിയിച്ചു.

Exit mobile version