Picsart 24 07 04 23 09 40 144

ബുമ്ര ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ് – കോഹ്ലി

ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വിരാട് കോഹ്ലി. ഇന്ന് ഇന്ത്യയുടെ ട്രോഫി പരേഡിനു ശേഷം സംസാരിക്കവെ ആണ് ബുമ്ര ഒരു അത്ഭുത പ്രതിഭയാണെന്ന് കോഹ്ലി പറഞ്ഞത്‌. ബുമ്ര ഈ രാജ്യത്തിന്റെ നിധിയാണെന്നും കോഹ്ലി പറഞ്ഞു. ടി20 ലോകകപ്പിൽ ബുന്ര ആയിരുന്നു പ്ലയർ ഓഫ് ദി സീരീസ് ആയത്. ഫൈനലിലും ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത് ബുമ്ര ആയിരുന്നു‌.

“എല്ലാ വിഷമകരമായ സാഹചര്യങ്ങളിലും ഞങ്ങളെ രക്ഷിച്ച ബുമ്ര, ഈ ടി20 ലോകകപ്പിൽ ഞങ്ങളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നതുൻ ബുമ്രയാണ്‌. ഇതാണ് ജസ്പ്രീത് ബുംറ. ജസ്പ്രീത് ബുംറ ഒരു തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന അത്ര മികച്ച ബൗളർ ആണ്‌. ബുമ്ര ഞങ്ങൾക്ക് വേണ്ടി കളിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്.” കോഹ്ലി പറഞ്ഞു.

ലോകകപ്പ് ഫൈനലിൽ ബുമ്രയുടെ അവസാന രണ്ട് ഓവറുകൾ ആയിരിന്നു കളിയിൽ വഴിത്തിരിവായത്‌.

Exit mobile version