Picsart 22 09 30 08 38 03 070

സ്ഥിരം പരിക്ക് ആണെങ്കിലും ബുമ്ര ഐ പി എല്ലിൽ ഒരു കളി പോലും നഷ്ടപ്പെടുത്തറില്ല എന്ന് ഡാനിഷ് കനേരിയ

ബുമ്രയെ നേരത്തെ ടീമിലേക്ക് കൊണ്ടു വന്നതിനെ വിമർശിച്ച് മുൻ പാകിസ്താൻ സ്പിൻ ബൗളർ ഡാനിഷ് കനേരിയ. ബുമ്ര ഐ പി എല്ലിൽ ഒരു മത്സരം പോലും നഷ്ടപ്പെടുത്താത്തതും അദ്ദേഹം ചൂണ്ടി കാണിച്ചു.

2022 ലെ ടി20 ലോകകപ്പിൽ അദ്ദേഹം നേരിട്ട് മടങ്ങിയിരുന്നെങ്കിൽ അത് ഇന്ത്യക്ക് നന്നായേനെ എന്ന് കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. താളത്തിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് ലോകകപിന് മുമ്പുള്ള പരിശീലന മത്സരങ്ങളിൽ കളിക്കാമായിരുന്നു. അദ്ദേഹം ഹർഷൽ പട്ടേലിനെപ്പോലെയോ മറ്റ് ബൗളറെപ്പോലെയോ അല്ല, ഫോമിലേക്ക് തിരിച്ചുവരാൻ കൂടുതൽ സമയം ബുമ്രക്ക് ആവശ്യമില്ല. കനേരിയ പറഞ്ഞു.

Photo: Twitter/@mipaltan

ജസ്പ്രീത് ബുംറയുടെ ബാക്ക് ഇഞ്ച്വറി തുടരെ വരുന്നുണ്ട്‌. സ്ഥിരമായി പരിക്ക് അലട്ടുന്ന ആണ് ആണെങ്കിലും ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും അദ്ദേഹം എപ്പോഴും കളിച്ചിട്ടുണ്ട്. കനേരിയ പറഞ്ഞു. അദ്ദേഹം ഇപ്പോൾ ടീമിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്ന് മെഡിക്കൽ സംഘത്തിന് ഉറപ്പുണ്ടായിരുന്നോ എന്നും കനേരിയ ചോദിക്കുന്നു.

Exit mobile version